SEARCH


Aryakkara Bhagavathy Theyyam - ആര്യക്കര ഭഗവതി തെയ്യം

Aryakkara Bhagavathy Theyyam - ആര്യക്കര ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Aryakkara Bhagavathy Theyyam - ആര്യക്കര ഭഗവതി തെയ്യം

ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരാണ്.

കോലത്ത് നാടു കാണാന്‍ ആരിയര്‍ നാട്ടില്‍ വന്ന ദേവിയാണ് ആര്യക്കര ഭഗവതി. ആഴികളേറെ കടന്നു വന്ന ദേവി ‘കടിഞ്ഞിക്കടവ്’ എത്തിയപ്പോള്‍ പൂത്ത പൂചെമ്പകമണത്താല്‍ ആകൃഷ്ടയായി കടവില്‍ ഇറങ്ങി. അള്ളട രാജാവിൻ്റെ (നീലേശ്വരം രാജാവിൻ്റെ) ശക്തി പരീക്ഷ മറി കടന്ന ദേവി വസൂരി ബാധിച്ച കണിക്കര അച്ഛനെ മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് രോഗവിമുക്തനാക്കി. കടിഞ്ഞിക്കടവിലെ പൂചെമ്പകച്ചോട്ടില്‍ ആര്യക്കര ദേവിയായി ഭഗവതി ആരൂഡം നേടി. ആര്യക്കരയിലും അഞ്ഞൂറ്റമ്പലം കാവിലും പള്ളിപീഠം ലഭിച്ചു. ദേവിയുടെ ഇഷ്ടാര്‍ച്ചന ചെമ്പകപൂക്കളാണ്. അലയാഴിയിലേക്ക് നോക്കിയിരിക്കും വിധം പടിഞ്ഞാറു മുഖമായാണ് ദേവി കുടി കൊള്ളുന്നത്‌. വണ്ണാന്‍ സമുദായമാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848